വിദേശത്തു നിന്നു നാലു ദിവസം മുൻപ് അവധിക്കു നാട്ടിലെത്തിയ യുവാവ് വാക്കേറ്റത്തെ തുടർന്ന് കുത്തേറ്റു മരിച്ചു. മോതീൻമുക്ക് കുളത്തുംകര തെങ്ങുംപണയിൽ വീട്ടിൽ ഷഹാലുദീൻ – ജുമൈലത്ത് ദമ്പതികളുടെ മകൻ മുഹമ്മദ്ഷാഫി (28) ആണു മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആലുംമൂട് ജംക്‌ഷനിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്. സൗദി അറേബ്യയിലായിരുന്ന ഷാഫി നാലു ദിവസം മുൻപാണു നാട്ടിലെത്തിയത്. ഇയാളുടെ ഭാര്യ സുമയ്യ ഒരാഴ്ച മുൻപ് രണ്ടാമത്തെ പെൺകുഞ്ഞിനെ പ്രസവിച്ചു. അതിനുശേഷം അവരുടെ കുണ്ടുമണിലെ വീട്ടിലാണ്. ഇന്നലെ ഉച്ചയോടെ ആലുംമൂട്ടിലെത്തിയ ഷാഫി അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആലുംമൂട് അണ്ണാച്ചിമുക്ക് കല്ലുവിളവീട്ടിൽ ലാലുമായി (35) ജംക്‌ഷനിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ചീട്ടുകളിക്കിടെയാണ് വാക്കേറ്റം നടന്നത്. തുടർന്ന് പിരിഞ്ഞുപോയെങ്കിലും തുടർന്ന് ലാൽ കത്തിയുമായി എത്തി ഷാഫിയെ കുത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Loading...