അബുദാബി എയർലൈൻ കമ്പനിയായ ഇത്തിഹാദിന്റെ ജക്കാർത്ത വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയിൽ അകപ്പെട്ട് മുപ്പത്തിയൊന്ന് യാത്രക്കാർക്ക് പരുക്ക്. വിമാനം ജക്കാർത്തയിൽ ഇറങ്ങുന്നതിന് മുക്കാൽ മണിക്കൂർ മുമ്പാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്.

പരുക്കേറ്റവരിൽ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇത്തിഹാദ് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ സ്റ്റോറേജ് ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് എല്ലാ സഹായവും നൽകിവരുന്നതായി അധികൃതർ അറിയിച്ചു.

Loading...