Dead Body

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് കൗമാരക്കാരന്റെ അടക്കം 39 മൃതദേഹങ്ങള്‍ കണ്ടെത്തി. എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് മുർതദേഹങ്ങൾ കണ്ടെത്തിയത് .പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം കണ്ടെയ്‌നര്‍ ലോറിയില്‍ പരിശോധന നടത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ മായ 25-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ്
ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം കണ്ടെത്തിയ എസക്‌സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയര്‍ലന്‍ഡില്‍നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്.

അതിദാരുണമായ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും
അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
താത്കാലികമായി അടച്ചു. 

Loading...