അമ്പലപ്പുഴ കുരുരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. പോലീസുദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടിയത്ത് നിന്ന് കാണാതായ യുവതിയെ കണ്ടെത്തി തിരിച്ചു വരും വഴിയായിരുന്നു അപകടം.

പോലീസ് കണ്ടെത്തി തിരിച്ചു കൊണ്ടു വന്ന ഹസീന, കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീകല, സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്.കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്പലപ്പുഴ ദേശീയ പാതയില്‍ കരൂരില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടം. കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹസീനയും ശ്രീകലയും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Loading...