നടന്‍ സത്താറിനെ ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് മരണവാര്‍ത്ത അറിഞ്ഞ് ഇന്ന് കണ്ണു നനയ്ക്കുന്നതെന്ന് നടന്‍ ആദിത്യന്‍ ജയന്‍.ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചു പോയിട്ട് പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണ് ഇതെന്ന് ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരാള്‍ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്റെ പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലര്‍ക്ക് സാധിക്കും ചില സഹായം. ആദ്യം അതു ചെയ്യ്. അല്ലാതെ ജീവിച്ച് ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ച് ഉപദ്രവിച്ചിട്ട്. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തില്‍.

Loading...