“ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ന്ന സി​നി​മ​ക​ളി​ൽ മ​ന​സി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന അ​ഞ്ചു ചി​ത്ര​ങ്ങ​ൾ പെ​ട്ടെ​ന്ന് പ​റ​യാ​നാ​കു​മോ? ഇ​ല്ല. അ​തു ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ സി​നി​മ​ക​ളു​ടെ കു​ഴ​പ്പ​വും.’

“1980ക​ളും തൊ​ണ്ണൂ​റി​ന്‍റെ തു​ട​ക്ക​വു​മെ​ല്ലാം ന​മ്മു​ടെ സി​നി​മ​യു​ടെ സു​വ​ർ​ണ​കാ​ല​മാ​യി​രു​ന്നു. അ​ന്നു താ​ൻ എ​ല്ലാ സി​നി​മ​ക​ളും കാ​ണു​മാ​യി​രു​ന്നു. ഇ​ന്നു കാ​ണാ​ൻ കൊ​ള്ളാ​വു​ന്ന സി​നി​മ​ക​ൾ ഇ​റ​ങ്ങു​ന്നി​ല്ല. അ​ഭി​ന​യ​ത്തി​ൽ തി​ര​ക്കാ​യ​തോ​ടെ സി​നി​മ കാ​ണ​ൽ പൂ​ർ​ണ​മാ​യും നി​റു​ത്തി. വെ​റു​തേ ക​ള​യാ​ൻ സ​മ​യ​മി​ല്ല എ​ന്ന​തു​കൊ​ണ്ടാ​ണി​ത്’- ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​നാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

ക​ഥ പൂ​ർ​ണ​മാ​യും കേ​ട്ടി​ട്ട​ല്ല താ​ൻ ഒ​രു സി​നി​മ​യ്ക്കും ഡേ​റ്റ് ന​ൽ​കു​ന്ന​തെ​ന്നും വ്യ​ക്തി​ക​ളെ വി​ശ്വ​സി​ച്ച് പ്രോ​ജ​ക്ടു​ക​ൾ ഏ​റ്റെ​ടു​ക്കുക​യാ​ണെ​ന്നും വി​നാ​യ​ക​ൻ പ​റ​ഞ്ഞു. “സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ൽ വി​ശ്വാ​സ​മി​ല്ല. സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​യാ​ൾ അ​തു ചെ​യ്യാ​ൻ പ്രാ​പ്ത​നാ​യ വ്യ​ക്തി​യാ​ണോ എ​ന്നു മാ​ത്ര​മാ​ണ് നോ​ക്കാ​റ്’- ന​ട​പ്പു വ്യ​വ​സ്ഥി​തി​ക​ളോ​ട് എ​ന്നും മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ന്ന വി​നാ​യ​ക​ൻ ത​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കി.

Loading...