കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.പള്‍സര്‍ സുനിയും സംഘവും നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്ബോ ട്രാവലറില്‍ പിന്തുടരുന്ന നിര്‍ണ്ണായക ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വാഹനമാണ് നടിയുടെ കാറില്‍ ഇടിപ്പിച്ചത്.പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങള്‍ ഹൈവേയുടെ സമീപത്തുള്ള കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നു് പൊലീസിനു ലഭിച്ചു.

സംഭവം നടന്നതിന് പിന്നാലെ ഹൈവേയിലും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിനൊപ്പം ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്ലാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പൊലീസിനു നല്‍കിയ മൊഴി. ഇതിനാലാണ് ഫ്ലാറ്റുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്.

Loading...