മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് അമൃത .നിധി എന്ന പെൺകുട്ടിയുടെ ജീവിതം പറഞ്ഞ ചിത്രം കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

ഒരു കൗമാരക്കാരി സ്വന്തം വീട്ടിൽ നേരിടുന്ന പ്രശ്നങ്ങളുടെ കഥയാണ് ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയുടെ കഥ. കമൽ സംവിധാനം ചെയ്ത ചിത്രത്തില്‍ നിധി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത് അമൃത പ്രകാശാണ്. എന്നാൽ പിന്നീട് സിനിമയുടെ തിരക്കുകളിലൊന്നും താരത്തെ കണ്ടിരുന്നില്ല.

2004ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം സിനിമ വിട്ട മിനിസ്ക്രീനില്‍ ചുവടുറപ്പിക്കുകയായിരുന്നു. അമൃത ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കിടയിൽ സജീവമാകുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നത്. അഭിനയത്തിനോടൊപ്പം മോഡലിങ്ങിലും സജീവമായ അമൃത കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.

Loading...