വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്ത ഭാമ പുറത്ത് വിട്ടത്.ബിസിനസുകാരനായ അരുണ്‍ ആണ് വരൻ . വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഭാമ.

മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം.

രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി. ഇതിനെല്ലാം പുറമേ ഡ്രൈവിംഗിനോടാണ് ഭാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്. നേരത്തെ ഡ്രൈവ് ചെയ്ത് പോവുന്ന വീഡിയോസ് നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.

Loading...