തെന്നിന്ത്യന്‍ നടി ലക്ഷ്മി റായുടെ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ വൈറൽ . കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ഒരു ബിക്കിനി ചിത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത് .

“ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപെടുന്നു

ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, നിങ്ങളില്‍ വിശ്വസിക്കൂ…എന്തും നേടിയെടുക്കാനാകും.” ബിക്കിനി ചിത്രം പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി കുറിച്ചു. സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് താരത്തെ അനുമോദിച്ച് രംഗത്ത് വന്നിരിക്കുന്നത്

നേരത്തെ ജൂലി 2 എന്ന ചിത്രത്തിനായി താരം നടത്തിയ മെയ്‌ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത നേഹ ദൂപീയ നായികയായെത്തിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.

Loading...