ജോസഫില്‍ ലിസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധുരിയെ സിനിമ കണ്ട ആരും മറക്കാനിടയില്ല. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിച്ചവര്‍ക്ക് മറുപടി നല്‍കി കയ്യടി വാങ്ങിയിരിക്കുകയാണ് താരം. ഇതെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാധുരി പറഞ്ഞതിങ്ങനെയാണ്…

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടേ.?

ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്ന ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഞാന്‍. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല.

ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ’,- മാധുരി ചോദിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നതെന്ന് മാധുരി പറഞ്ഞു. ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ- മാധുരി കൂട്ടിച്ചേര്‍ത്തു.

Loading...