കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് രാജ്യത്ത് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പൂര്‍ണ പിന്തുണയുമായി സെലിബ്രിറ്റീസ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുണ്ട്. ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടി മഞ്ജിമ മോഹന്റെ ട്വീറ്റിനോട് മോശമായി പ്രതികരിച്ച ആളോടുള്ള താരത്തിന്റെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് ചോദിച്ചത്

ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല..മഞ്ജിമ കുറിച്ചു.

കളത്തില്‍ സന്തിപ്പോം, തുഗ്ലഖ് ദര്‍ബാര്‍, എന്നിവയാണ് മഞ്ജിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍

Loading...