സൗന്ദര്യാരാധകരുടെ പ്രാധാന അന്വേഷണം സാമന്തയുടെ സൗന്ദര്യ രഹസ്യം തന്നെ. എല്ലാവര്‍ക്കും അറിയാവുന്ന ബ്യൂട്ടി ടിപ്പുകളാണ് താനും പരീക്ഷിക്കുന്നത് എന്നാണ് സാമന്തയുടെ ഉത്തരം. 

1. പോസിറ്റിവിറ്റി

എല്ലാക്കാര്യങ്ങളെയും പോസിറ്റീവായി കാണാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നാണ് സാമന്തയുടെ അഭിപ്രായം. എപ്പോഴും മനസ്സിനെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളില്‍ നിന്ന് മാറ്റി നിര്‍ത്തണം. അതിന് നല്ല വഴി യോഗയാണ്. മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ നിറഞ്ഞാല്‍ ചര്‍മവും തിളങ്ങും. സമാന്ത ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നു. 

2. സണ്‍സ്‌ക്രീന്‍

വീടിനുള്ളിലായാലും പുറത്തായാലും സണ്‍സ്‌ക്രീന്‍ മറക്കില്ല. എല്ലാ ദിവസവും ഏത് കാലാവസ്ഥയിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. 

beauy

3. നോ മേക്കപ്പ് 

ലോക്ഡൗണ്‍ കാലം മുഴുവനും നോ മേക്കപ്പ് പ്രതിജ്ഞയിലായിരുന്നു സാമന്ത. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളില്‍ വരെ അത് കാണാം. ഇടയ്ക്കിടയ്ക്ക് മേക്കപ്പ് ഒഴിവാക്കി ത്വക്കിനെ ശ്വസിക്കാന്‍ വിടണമെന്നാണ് സാമന്തയുടെ പക്ഷം. 

നൈറ്റ് ക്രീം

ചര്‍മകോശങ്ങളെ ബൂസ്റ്റ് ചെയ്യുന്നവയാണ് നൈറ്റ് ക്രീമുകള്‍. ചര്‍മത്തിന്റെ സ്വാഭാവികത നില നിര്‍ത്തി ചര്‍മം വരളുന്നത് തടയാനും നൈറ്റ് ക്രീം സഹായിക്കും. 

ഭക്ഷണം

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഡയറ്റ് ചാര്‍ട്ടില്‍ ഇല്ലേയില്ല. പകരം ധാരാളം പച്ചക്കറികളും പഴങ്ങളുമാണ് ദിവസവും കഴിക്കുന്നത്.

Loading...