ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അഭിനയത്രിയാണ് ശോഭനയുടെ . എന്നാൽ ഇപ്പോൾ താരം അവിവാഹിതയായി കഴിയുന്നതിനെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് .ശോഭനയ്ക്ക് മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് നടി അവിവാഹിതയായിരിക്കാൻ കാരണമെന്ന് മാധ്യമ പ്രവർത്തകൻ പറയുന്നു . അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.പക്ഷെ അയാള്‍ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്.

മികച്ച നര്‍ത്തകി കൂടിയായ താരത്തെ രഹസ്യമായും പരസ്യമായും നിരവധി ആളുകല്‍ പ്രണയിച്ചിരുന്നു. നാടൻ സൗന്ദര്യമോ എന്തൊക്കെയോ ശോഭന എന്ന നടിയെ ഏവർക്കും പ്രീയപ്പെട്ടവളാക്കി .സിനിമയില്‍ നിന്ന് അകന്ന് നൃത്തത്തില്‍ മുഴുകിയാണ് ഇപ്പോള്‍ ആ ജീവിതം. കുറച്ച് കാലം മുന്‍പ് ശോഭന ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു . നാരായണി എന്നാണ് കുഞ്ഞിന്റെ പേര് . ഇന്നും ശോഭന അവിവാഹിതയായി കഴിയുന്നതിന്റെ കാരണം അവ്യക്തമാണെങ്കിലും ഇപ്പോള്‍ വീണ്ടും ആ കഥ ചര്‍ച്ചയാകുകയാണ്.

വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. എന്നാല്‍ അതൊക്കെ അടിസ്ഥാന രഹിതമായിരുന്നു. അവിവാഹിതയായി തുടരുന്നതിന്റെ കാരണം തിരക്കിയവരോട് നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ വിവാഹത്തിന് സ്ഥാനമില്ലെന്നും ശോഭന വ്യക്തമാക്കിയിരുന്നു.

Loading...