മ​ഴ​യ ആസ്വദിച്ച് താ​ര​സു​ന്ദ​രി ശ്രി​യ ശ​രൺ പങ്കുവച്ച​ ഡാ​ൻ​സ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ . ബാ​ഴ്സ​ലോ​ണ​യി​ൽ ഭ​ർ​ത്താ​വു​മൊ​ത്ത് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശ്രി​യ. എന്നാൽ താരത്തിൻറെ വസ്ത്രധാരണത്തെയും , ഡാൻസിനെയും വിമർശിച്ച് നിരവധി കമൻറുകളും പോസ്റ്റിനു താഴെ വന്നിട്ടുണ്ട് .

https://www.instagram.com/shriya_saran1109/?utm_source=ig_embed

ബ​നി​യ​നും നി​ക്ക​റു​മിട്ട് ബാൽക്കണിയിൽ നിന്നായിരുന്നു താരത്തിൻറെ ഡാൻസ് . ചി​ല​ർ ശ്രി​യ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ ത​ന്നെ വി​മ​ർ​ശി​ച്ചു. എ​ന്താ​യാ​ലും വി​മ​ർ​ശ​ന​ങ്ങ​ളോ​ടൊ​ന്നും ശ്രി​യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ക്കാ​ര​നാ​യ ആ​ൻ​ഡ്രി കൊ​സ്ച്ചീ​വു​മാ​യു​ള്ള ശ്രി​യ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് ശ്രി​യ ശ​ര​ണ്‍. പോ​ക്കി​രി​രാ​ജ, കാ​സ​നോ​വ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ൽ സ​ണ്ട​ക്കാ​രി​യെ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ.

Loading...