1980​- 90 കാലഘട്ടത്തിൽ വിജയ ചിത്രങ്ങളിലെ സ്ഥിരം നായികയായ സുചിത്ര വിവാഹശേഷം ഭർത്താവ് മുരളിക്കൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഇതോടെ സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സിനിമ ജീവിതത്തിൽ ഒരിക്കൽപ്പോലും ‘മീ ടൂ’ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര.

മീടൂ അനുഭവങ്ങൾ ഉണ്ടായിട്ടില്ലയെന്ന് മാത്രമല്ല,​ സിനിമാ പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ വലിയ സുരക്ഷിതത്വ ബോധവുമായിരുന്നുവെന്ന് സുചിത്ര പറയുന്നു. ‘യാത്രകളിൽ പോലും സഹതാരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്തൊരു ധൈര്യമാണ്. ഉദ്ഘാടനത്തിനും മറ്റും പോകുമ്പോൾ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുമ്പോഴാണ് പേടി തോന്നിയിട്ടുള്ളത്. സിനിമാപ്രവർത്തകരിൽ നിന്ന് ഇന്നുവരെ മോശാനുഭവങ്ങളൊന്നും നേരിട്ടിട്ടില്ല. ഇതുകേൾക്കുമ്പോൾ പലർക്കും അത്ഭുമാണ്.പക്ഷേ അതാണ് സത്യം’- സുചിത്ര പറഞ്ഞു.

Loading...