തെലുങ്കിലെ രാജു ഗാരി ഗാഥി3യില്‍ നായികയായെത്തുന്നത് തമന്ന ആണെന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഈ വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത് . എന്നാൽ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപോയിരിക്കുകയാണ് നടി തമന്ന. തിരക്കഥയില്‍ നടിയുടെ അനുവാദം കൂടാതെ മാറ്റങ്ങള്‍ വരുത്തിയതാണ് പ്രശ്‌നത്തിന് തുടക്കമായതെന്ന് തമന്നയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആറുമാസങ്ങള്‍ക്ക് മുമ്പാണ് നടി തിരക്കഥ കണ്ട് ചിത്രത്തില്‍ അഭിനയിക്കാമെന്നേല്‍ക്കുന്നത് . അന്ന് ചിത്രത്തിന്റെ കഥ സ്ത്രീ കേന്ദ്രീകൃതമായിരുന്നു. എന്നാല്‍ പിന്നീട് കഥയ്ക്ക് മുഴുവനായി മാറ്റം വരുത്തുകയും എന്നാല്‍ അതിനെക്കുറിച്ച് നടിയോട് സൂചിപ്പിക്കാതിരിക്കുകയുമാണ് അണിയറപ്രവര്‍ത്തകര്‍ ചെയ്തത്. പുതിയ തരത്തിലുള്ള തിരക്കഥയുമായി ചിത്രീകരണത്തോട് സഹകരിച്ച് മുന്നോട്ട് പോകാന്‍ നടി ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത റിലീസ്. വളരെ അധികം പ്രതീക്ഷയോടെ തെലുങ്കില്‍ സേ റാ നരസിംഹ റെഡ്ഡിയും തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്.

Loading...