കൊച്ചി: പ്രളയത്തെത്തുടർന്ന് കേരളത്തിൻറെ നാനാഭാഗത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . എന്നാൽ തൻറെ നിസ്സഹായ അവസ്ഥകാര്യമാക്കാതെ ചലച്ചിത്ര താരം ശരണ്യ തൻറെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയിൽ നിന്ന് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് .താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയിരിക്കുന്നത് .

ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽനിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവർക്കായി അവർ തിരിച്ചുനൽകിയത്. സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നൽകാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും ശരണ്യ കുറിച്ചു.

ഇക്കഴിഞ്ഞ ജൂണിലാണ് ശരണ്യയ്ക്ക് ട്യൂമർ ബാധയെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിൽ സഹായിക്കണമെന്ന് അഭ്യർഥിച്ച് സീരിയൽ താരം സീമ.ജി.നായരും ഫിറോസ് കുന്നംപറമ്പിലും രംഗത്തെത്തിയിരുന്നു. തുടർന്ന് ശരണ്യയ്ക്ക് ചികിത്സയ്ക്കായുള്ള തുക ലഭിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.

Loading...