അടിമാലി: വിവാഹവാഗ്ദാനം നല്‍കി ബി.എസ്.സി ബിരുദധാരിയായ പെണ്‍കുട്ടിയെ രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍.രാജാക്കാട് കള്ളിമാലി പനച്ചിക്കുന്നേല്‍ ജെയ്‌മോന്‍ ജോര്‍ജ് (30) നെയാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും മൂന്നുകുഞ്ഞുങ്ങളുമുണ്ടെന്ന വിവരം മറച്ചു വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി 2017 മുതല്‍ അടുപ്പം സ്ഥാപിച്ചത് .രണ്ടുവര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസുള്ളത്.മൂന്നാർ സ്വദേശിനായായ പെണ്‍കുട്ടി വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറച്ച് നാളുകളായി താമസിച്ചുവരുന്നത്.

മാട്ടുപ്പെട്ടി, മൂന്നാര്‍ തുടങ്ങി പലയിടത്തും കൊണ്ടുപോയി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് പിടികൂടി. ആരാധനാലയങ്ങളിലും മറ്റും ശില്പങ്ങള്‍ നിര്‍മിക്കുന്ന തൊഴിലാളിയാണ് പ്രതിയായ ജെയ്‌മോന്‍. ഇയാളെ അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...