ലൈംഗികബന്ധത്തിനു ശേഷം മിക്കവരും ഉറക്കത്തിലാകുന്നതാണ് പതിവ് . എന്നാൽ ഇതിന് മുന്നേ ചെയ്യേണ്ട ഒരു കാര്യമുണ്ട് . ബെഡ് ഷീറ്റ് മാറ്റലാണത് മിക്കവർക്കും ഇതിന് മടിയാണ്. സെക്സിന് ശേഷം കിടക്കവിരികൾ കഴുകേണ്ടത് ആരോഗ്യത്തിന് നല്ലതാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കിടക്കവിരി മാറ്റാൻ മടികാണിക്കുന്നത്. അടുത്തിടെ നടത്തിയൊരു പഠനത്തിൽ നല്ലൊരു ശതമാനംപേരും കിടക്കവിരി മാറ്റുന്നത് 10 മുതൽ 20 വരെ ദിവസം ആകുമ്പോൾആണെന്നു കണ്ടെത്തിയിരുന്നു. ഇതൊട്ടും നന്നല്ല. ആക്ടീവ് സെക്സ് ലൈഫ് ഉള്ളവർ തങ്ങളുടെ കിടക്കവിരി അടുത്ത ദിവസം തന്നെ മാറ്റുന്നതാണ് നല്ലത്.

ഇനി ലൈംഗികബന്ഗം നടന്നില്ലെങ്കിൽപോലും ആഴ്ചയിൽ ഒരിക്കല്‍ കിടക്കവിരി മാറ്റണം. നമ്മുടെ ശരീരത്തിലെ ഡെഡ് സെല്ലുകൾ, സ്രവങ്ങൾ എന്നിവ കിടക്കയിൽ വീഴുന്നുണ്ട്‌. അതുകൊണ്ടുതന്നെ മറ്റ് അണുബാധകൾ ഉണ്ടാകാതിരിക്കാൻ കിടക്കവിരി അടിക്കടി മാറ്റണം. സ്ഥിരമായി സെക്സില്‍ ഏർപ്പെട്ടിട്ടും കിടക്കവിരി മാറ്റിയില്ലെങ്കിൽ ചിലപ്പോൾ ലൈംഗികരോഗങ്ങൾ വരെ ഉണ്ടാകാം. ‘Trichomoniasis’ എന്നത് ഇങ്ങനെ പിടിപെടുന്ന ഒരു രോഗമാണ്.

Loading...