അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാഡ്മാന്‍ ജനുവരി അവസാന ആഴ്ച റിലീസ് ചെയ്യുകയാണ്. കുറഞ്ഞ ചിലവില്‍ സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ഇതിലൂടെ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു വരുമാന മാര്‍ഗം നല്‍കിയ, ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തിയ അരുണാചലം മുരുഗാന്നദന്‍ എന്ന മനുഷ്യന്റെ ജീവിത കഥയാണ് പാഡ്മാന്‍.

ആര്‍ത്തവസമയത്തു സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യവും ചിത്രത്തിനുണ്ട്. ചിത്രം ചെയ്യുമ്പോള്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് അക്ഷയ് മാധ്യമങ്ങളോടു സംസംസാരിച്ചിരുന്നു. സ്ത്രീകളുടെ പിങ്ക് പാന്റിയും സാനിറ്ററിപാഡും ധരിക്കേണ്ട രംഗത്ത് എനിക്ക് അല്‍പ്പം ഭയം തോന്നി. മൂപ്പത് സെക്കന്‍ഡ് നേരത്തേയ്ക്കു മാത്രം. പിന്നീട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നും അക്ഷയ് പറയുന്നു.

നമ്മൂടെ രാജ്യത്ത് 82 ശതമാനത്തോളം പേര്‍ക്ക് ഇന്നും സാനിറ്ററി പാഡ് ലഭിക്കുന്നില്ല. കുറഞ്ഞത് 5 ശതമാനത്തോളം സ്ത്രീകളെ എങ്കിലും ഈ ചിത്രം വഴി സാനിറ്ററി പാഡുകളെക്കുറിച്ചു ബോധവല്‍ക്കരിക്കാനായാല്‍ ഞാന്‍ വിജയിച്ചു എന്നും അക്ഷയ് പറയുന്നു. എല്ലാ രാജ്യങ്ങളും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് അല്‍പ്പം കൂടുതലാണെന്നു മാത്രം എന്നും താരം പറയുന്നു. ബല്‍കിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തെ സോനം കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Loading...