സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകണം എന്നാവശ്യപ്പെടുന്ന സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തി നടന്‍ അലന്‍സിയര്‍.
കാസര്‍ഗോഡ് സിനിമാൈ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ തന്റെ മാധ്യമമായ നാടകത്തിലൂടെയാണ് തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്.
ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.

കമലിന് ഐക്യദാര്‍ഡ്യം രേഖപ്പടുത്തി കമലിന്റെ ജന്മനാടായ കൊടുങ്ങല്ലൂരില്‍ ഇന്ന് പരിപാടി നടന്നിരുന്നു. ഇരുള്‍ വിഴുങ്ങും മുന്‍പേ എന്ന പേരില്‍ നടത്തിയ സദസ് മുന്‍ മന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി ഉദ്ഘാടനം ചെയ്തു.

ഉണ്ണി ആര്‍, വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ, വിടി ബല്‍റാം എംഎല്‍എ,വൈശാഖന്‍, കെ വേണു,ബിനോയ് വിശ്വം, പിജി പ്രേം ലാല്‍, സുനില്‍ പി ഇളയിടം,ശീതള്‍ ശ്യാം, സലാം ബാപ്പു, കെ എ ഷാഹിന, പിഎന്‍ ഗോപീ കൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആഷിഖ് അബു, ബിജിബാല്‍, ലാല്‍ ജോസ്, എന്നിവര്‍ പങ്കടുത്തു.


 

 
Loading...