ചർമസംരക്ഷണത്തിൽ പലതും പരീക്ഷിച്ച് മടുത്തവരാണ് ഇന്നത്തെ തലമുറയിലെ മിക്കവരും . എന്നാൽ വീട്ടിൽ തന്നെ നിമിഷ നേരംകൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന പാക്കുകൾക്ക് അത്ഭുത കരമായ ഒരു മാറ്റം തന്നെ കാണിക്കാൻ കഴിയുമെങ്കിലോ ? ഇതിനായി പ്രധാനമായും കയ്യിൽ കരുതേണ്ടത് ബദാമാണ് . നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും ബദാം പാക്ക് എങ്ങനെ ഉപകാരപ്രദമാകുമെന്ന് നോക്കാം ..

ബദാം തേൻ ഫെയ്‌സ് പാക്ക് നിങ്ങളിൽ മുഖത്തുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അൽപം ബദാം പൊടിച്ച് അത് തേനിൽ മിക്സ ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാൻ ഇത് ധാരാളം.‌
.
ബദാം പാൽ ഫെയ്‌സ്പാക്ക് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും മുഖക്കുരുവും ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് ബദാം പാൽ ഫേസ്പാക്ക്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പാലില്‍ ബദാം അരച്ച് മിക്സ്ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് അറിയാതെ പോവരുത്.

ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് മുഖത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്സ് ഫേസ്പാക്ക്. ഇതിന് വേണ്ട് ബദാം അരച്ച് അത് ഓട്സുമായി മിക്സ് ചെയ്ത് മുഖത്ത് തേക്കാൻ ശ്രദ്ധിക്കുക. ഇത് ചർമ്മത്തില്‍ വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

സൗന്ദര്യ സംരക്ഷണത്തിന് തൈരും ബദാമും നൽകുന്ന ഗുണങ്ങളും ചില്ലറയല്ല. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ നിരവധിയാണ്. തൈരിൽ അൽപം ബദാം അരച്ച് അത് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. ചർമ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മം വർദ്ധിപ്പിക്കുന്നതിന് നമുക്ക് തൈരും ബദാമും ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അൽപ സമയം കഴിയുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.

ഒലീവ് ഓയിലും ബദാമും മിക്സ് ചെയ്ത് തേക്കുന്നതിലൂടേയും ചർമ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. അൽപം ബദാം പൊടിച്ച് ഇത് ഒലീവ് ഓയിലുമായി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. അകാല വാർദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യവും കരുത്തും ഉള്ള ചർമ്മം പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിനും തെറ്റില്ല എന്നതാണ് സത്യം. പല സൗന്ദര്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണാന്‍ ഈ ഫേസ്പാക്ക് എല്ലാം ഉപയോഗിക്കാം.

Loading...