തൻറെ പ്രണയം തുറന്ന് പറഞ്ഞ് നടി അമല പോൾ . എന്നാൽ തന്‍റെ കാമുകൻ സിനിമയിൽ നിന്നുള്ളയാളല്ലെന്നാണ് നടി വ്യക്തമാക്കിയത്. പ്രണയത്തിലാണെന്ന് വ്യക്തമാക്കിയെങ്കിലും അടുത്തൊന്നും വിവാഹമുണ്ടാവില്ലെന്നും താരം പറഞ്ഞു.മുൻ ഭർത്താവും സംവിധായകനുമായി വിജയ് വിവാഹിതനായതോടെയാണ് തനിക്കും വിവാഹം ഉണ്ടാകുമെന്ന് നടി അമലാ പോൾ സൂചിപ്പിച്ച്.

അമല പോളിന്‍റെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.വിജയുയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് പിന്നാലെ അമല പോളിൻറെ വിവാഹത്തെക്കുറിച്ച് സാമൂഹമാധ്യമത്തിലൂടെ ആരാധകർ ചോദിച്ചിരുന്നു .

2014ലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്‍റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നുമാണ് വേർപിരിഞ്ഞതിന് ശേഷം അമലാപോൾ പറഞ്ഞത്.

Loading...