തെന്നിന്ത്യൻ താരം അമലാപോൾ തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു നായികയാണ് . ഏറ്റവും പുതിയതായി താരമിപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്തോനേഷ്യയിൻ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് . ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബാത്ത്ടബ്ബിൽ ടോപ് ലസ്സായി ഇരിക്കുന്ന ചിത്രങ്ങളാണ് . ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് .

പൂക്കൾ നിറഞ്ഞ ബാത്ത്ടബ്ബില്‍ ഹീലിംഗ് ബാത്ത് എടുക്കുകയാണ് താരം.അരുവിയുടെ കരയിലുള്ള തുറന്ന ബാത്ത്ടബ്ബിലിരുന്ന് കാഴ്ചകൾ കാണുന്ന അമലയെയാണ് ചിത്രത്തിൽ കാണാവുന്നത്. നഗ്നമായ പുറംഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുന്നത് വ്യക്തമായി കാണാം. ‘ഉള്ളിലെ തിളക്കം വീണ്ടെടുക്കാൻ ചിലപ്പോൾസ്വയം ഓമനിക്കേണ്ടി വരും’ എന്നാണ് അമല ഈ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ വിമർശിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയിൽ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതൽ കമന്റുകളും.

Loading...