നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്നും പറഞ്ഞ് നിരവധി സംവിധായകര്‍ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാല്‍ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോള്‍ ആ ചിത്രത്തിന്റെ കഥയുമായി ഞാന്‍ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമല പറയുന്നു.

”പൂര്‍ണ്ണമായും ഒരു പരീക്ഷണമായിരുന്നു ‘ആടൈ’ എനിക്ക്. ഒരു നായികയും അത്തരമൊരു വേഷം ചെയ്യാന്‍ ധൈര്യപ്പെട്ടെന്നു വരില്ല,” ചിത്രത്തെ കുറിച്ച് അമല പറയുന്നതിങ്ങനെ. രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ‘ആടൈ’ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ വിവാദപരമായ രംഗവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിനെയും ഷൂട്ടിംഗ് ക്രൂവിനെയും താന്‍ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ആ സീനില്‍ താന്‍ അഭിനയിക്കുകയില്ലായിരുന്നുവെന്നാണ് ചിത്രത്തിലെ രംഗത്തെ കുറിച്ച് അമല പറയുന്നത്.

”എനിക്ക് ഒരേസമയം ടെന്‍ഷനും അസ്വസ്ഥതയും തോന്നി. സെറ്റില്‍ 15 ടെക്‌നീഷന്‍മാരോളം ഉണ്ടായിരുന്നു. ആളുകള്‍ നമ്മളെ തെറ്റിദ്ധരിച്ചാലും ‘ആടൈ’ ഒരു സത്യസന്ധമായ ശ്രമമാണ്,” അമല പറയുന്നു.”ഞാന്‍ സംവിധായകന്‍ രത്‌നകുമാറിനെ കാണുന്ന സമയത്ത് അദ്ദേഹത്തിന് കട്ടിയുള്ള താടിയുണ്ടായിരുന്നു, വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഒരു പുസ്തകത്തിന്റെ പുറംചട്ടയാല്‍ ഒരിക്കലും വിധിക്കരുതെന്ന് അവര്‍ പറയുന്നത്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സംവിധായകനാണ് അദ്ദേഹം.

ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ എന്നെ സെറ്റില്‍ കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്, അതെനിക്ക് ഏറെ ആശ്വാസമായിരുന്നു, കാരണം പകുതിയിലേറെ സംവിധായകരും ഞാന്‍ ക്യൂട്ട് ആയി കാണണമെന്നാണ് ആഗ്രഹിക്കാറുള്ളത്. ഇതേ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും കൂടി അദ്ദേഹം ഭാവിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” സംവിധായകന്‍ രത്‌നകുമാറിനെ കുറിച്ച് അമല പറയുന്നു.

Loading...