കഴിഞ്ഞ ദിവസം നടി അമല പോള്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലപ്പുഴ ഹൗസ് ബോട്ടില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഷോര്‍ട്സും ടോപ്പുമിട്ട ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ചൊറിയാനെത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. പാന്റ് ധരിക്കാത്തതിനെക്കുറിച്ചായിരുന്നു ചോദ്യം. ഗുണ സിംഗര്‍ എന്നയാലാണ് നിങ്ങളുടെ പാന്റ് എവിടെ, എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ചത്. എന്റെ പാന്റ്സ് ജോഗിങ്ങിന് പോയിരിക്കുകയാണെന്നും അതൊന്ന് കണ്ട് പിടിച്ച് തരാമോയെന്നുമായിരുന്നു താരം ചോദിച്ചത്. താരത്തിന്റെ ഫോട്ടോ മാത്രമല്ല കമന്റും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

താരത്തെ നേരത്തെ പരിഹസിച്ചയാള്‍ തന്നെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും തന്റെ കമന്റിന് മറുപടി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇരുവരുടെ മറുപടികളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വ്വമായി മാത്രമേ താരങ്ങള്‍ പ്രതികരിക്കാറുള്ളൂ. അതിനാല്‍ത്തന്നെയാണ് പല മറുപടികളും ശ്രദ്ധേയമായി മാറുന്നതും.

View this post on Instagram

sTrAIgHt ChiLLIn 🧜‍♀️🌸🌻🌼🌺

A post shared by Amala Paul ✨ (@amalapaul) on

Loading...