കഷ്ടകാലം വരുന്നു ഓരോവഴിയെ ..പറഞ്ഞു വരുന്നത് അമല പോളിനെ പറ്റിയാണ് .ആഡംബരപൂര്‍വ്വം നടത്തിയ വിവാഹം ഒരു വര്ഷം കൊണ്ട് വിവാഹമോചനത്തില്‍ എത്തി .പിന്നെ മനസ്സ് നന്നാക്കാന്‍ യോഗയിലേക്ക് തിരിഞ്ഞ അമല യോഗ സെന്റര്‍ തുടങ്ങി .അപ്പോള്‍ ആണ് ഒരു പണി വന്നത് .യോഗ ചെയ്തു കാല്‍കയറ്റി വെച്ചത് ബുദ്ധന്റെ മുഖത്തു .പോരെ പൂരം .

സോഷ്യല്‍മീഡിയയില്‍ സജീവമാണ് അമല.തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അമല സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട് .ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് അമല പോള്‍ .അത്തരത്തില്‍ പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിനിമയ്ക്ക് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ച താരവും അമ്മയും ചേര്‍ന്ന് യോഗ സെന്റര്‍ നടത്തുന്നുണ്ട് അന്താരാഷ്ട്ര വനിതാദിനത്തിലാണ് പുതിയ സംരംഭത്തിന് ഇരുവരും തുടക്കമിട്ടത്.

 

ആഴ്ചാവസാനത്തിന്റെ ആശംസയോടൊപ്പം യോഗയുടെ പ്രാധാന്യവും വിളിച്ചോതുന്ന ഫോട്ടോയാണ് അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ 6000 ത്തോളം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിട്ടുള്ളത്. അമലയും അമ്മയുമൊരുമിച്ച് തുടങ്ങിയ യോഗ സെന്ററിനുള്ളിലെ യോഗ ചെയ്യുന്ന ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

 

യോഗ ചെയ്യുന്നതിനിടയില്‍ മുകളിലേക്കുയര്‍ത്തിയ കാല്‍ ബുദ്ധന്റെ മുഖത്താണ് വച്ചിട്ടുള്ളത്. യോഗയുടെ പേരും പറഞ്ഞ് ബുദ്ധന്റെ നെഞ്ചില്‍ ചവിട്ടുന്നതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ചിലര്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. ബുദ്ധനെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനിടയില്‍ ഇത്തരമൊരു അബദ്ധത്തെക്കുറിച്ച് താരം ശ്രദ്ധിച്ചുകാണില്ല.എന്നാല്‍ ആരാധകര്‍ ഇതു കാണാതെ പോകില്ലല്ലോ!

Loading...