സീരിയൽ രംഗത്തെ മികച്ച ജോഡികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരും ജീവിതത്തില്‍ ഒരുമിച്ച വാര്‍ത്ത പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും ഇവർക്കെതിരെ കഥകൾ മെനഞ്ഞവരാണ് കൂടുതലും . എന്തിരുന്നാലും വിവാഹത്തിന് ശേഷം ഇവരുടെ ചെറിയ കുടുംബം ഏറെ സന്തോഷത്തോടെ തന്നെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഇതുസംബന്ധിച്ച കാര്യങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട് .

എന്നാൽ ഇപ്പോൾ പുതുതായി മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അമ്പിളി.

വികാരനിര്‍ഭരമായ കുറിപ്പിനൊപ്പം മകന്‍ അമര്‍നാഥിന് സൈക്കില്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കുന്ന ആദിത്യത്തിന്റെ വിഡിയോയാണ് അമ്പിളി പങ്കുവെച്ചത് . ആദിത്യനും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്. ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിനിടയിലാണ് ചേട്ടന്‍ ഇതൊക്കെ ചെയ്യുന്നത്. വിശ്വസിച്ച പലരുടെയും ഭാഗത്തു നിന്ന് ഉണ്ടായ അനുഭവം പറയാന്‍ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു.- അമ്പിളി കുറിച്ചു.

തൃശൂരില്‍ പോയി വന്നപ്പോള്‍ ഒരുപാട് ആഗ്രഹിച്ച ഫ്രണ്ടിനെ കൊണ്ടു വന്നു. അതു കണ്ട് അപ്പുകുട്ടന്‍ അതിശയിച്ചു പോയി’ ആദിത്യന്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

Loading...