ആമീര്‍ഖാന്റെ മകള്‍ ഐറാ ഖാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് മിഷാല്‍ കൃപലാനിയുമായി താന്‍ ഡേറ്റിംഗിലാണ് എന്ന കാര്യം തുറന്നു പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ താങ്കള്‍ ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഐറ മറുപടി നല്‍കിയത് മിഷാലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ്. വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തതും.

ഇപ്പോഴിതാ മിഷാലിനൊപ്പമുള്ള മറ്റൊരു ചിത്രംകൂടി ഐറ പങ്കുവച്ചിരിക്കുകയാണ്. ചിത്രം വളരെ ക്യൂട്ട് ആണെങ്കിലും ഇതിന്റെ ക്യാപ്ഷന്‍ നെറ്റിസണ്‍സിനിടയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു. എല്ലാ ശരിയാകും എന്ന ക്യാപ്ഷനൊപ്പം മിസ് യു, കീപ് കാം, സോ ഫാര്‍ സോ ഗുഡ് തുടങ്ങിയ ഹാഷ് ടാഗുകളാണ് താരപുത്രി നല്‍കിയിരിക്കുന്നത്.

ഐറയും മിഷാലും പതിവായി തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തിലൊരു ക്യാപ്ഷനും ഹാഷ് ടാഗുകളും ഇത് ആദ്യമായാണ്.

എല്ലാ താരപുത്രിമാരേയും പോലെ തന്നെ ഐറയുടെ ബോളിവുഡ് ചുവടുവയ്പ്പുകളേക്കുറിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഐറയുടെ മനസില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നും സിനിമാ ലോകവും നിര്‍മാണവും അവള്‍ക്ക് ഇഷ്ടമാണെന്നു കരുത്തുന്നുവെന്നും ഇന്ത്യ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അമീര്‍ ഖാന്‍ പറഞ്ഞു.

Loading...