മുംബൈ: അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രാര്‍ഥനയും ആശംസകളുമായി ആരാധകർ.കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ള നിരവധി പേരാണ് അമിതാഭ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ പ്രാര്‍ഥനയുമായി എത്തിയിരിക്കുന്നത്. 

അമിതാഭ് ബച്ചന് വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തയില്‍ അതിയായ ദുഃഖമുണ്ടെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അഖിലേഷ് യാദവ്, പ്രിയങ്ക ചതുര്‍വേദി, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന തുടങ്ങി നിരവധി പേര്‍ ബച്ചന്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. 

Loading...