സിനിമയിലെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങള്‍ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ ആന്‍ഡ്രിയ ജെര്‍മിയാഹിന്‍റെ പുതിയ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ മേഖല. വിവാഹിതനായ ഒരാളുമായി താൻ പ്രണയത്തിലായിരുന്നുവെന്നും അയാളിൽ നിന്നുമുണ്ടായ കൊടിയ പീഡനങ്ങളുടെ കഥയാണ് നടി പറഞ്ഞത്. ബാംഗ്ലൂരിൽ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് തനിക്ക് അനുഭവിക്കേണ്ടി വന്ന നൊമ്പരപ്പെടുത്തുന്ന വേദനങ്ങൾ സദസിനോട് പങ്കുവച്ചത്.

വിവാഹിതനുമായുള്ള പ്രണയത്തിനിടെ മാനികമായും ശാരീരികമായും ഉണ്ടായ പീഡനത്തിൽ താൻ വളരെ അവശയായി. പിന്നീട് വിഷാദ രോഗത്തിനും അടിമയായി. ഇതിൽ നിന്നും മോചിതയാകാൻ തനിക്ക് ആയൂർവേദ ചികിത്‌സ തേടേണ്ടി വന്നതായും നടി വെളിപ്പെടുത്തുന്നു.

കൗസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരം മുൻപ് പറഞ്ഞത് ഇങ്ങനെ… സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുളളൂവെന്നും അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും നമ്മെ സമീപിക്കാനായി എത്തില്ലെന്നും ആന്‍ഡ്രിയ പറഞ്ഞിരുന്നു.

തനിക്ക് ഇതുവരെ സിനിമാ രംഗത്തുനിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും കാസ്റ്റിംഗ് കൗച്ചെന്ന പ്രവണതയ്ക്ക് നിന്നു കൊടുത്തിട്ടില്ലെന്നും അന്ന് താരം വെളിപ്പെടുത്തിയിരുന്നു.

Loading...