അര്‍ദ്ധനഗ്നയായി ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത തെന്നിന്ത്യന്‍ താരസുന്ദരി ആന്‍ഡ്രിയ ജെര്‍മിയയെ വിമര്‍ശിച്ചും പിന്തുണച്ചും ആരാധകര്‍. ജെഎഫ്ഡബ്ല്യൂ മാസികയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യങ്ങളില്‍ വൈറലായത്.

അര്‍ദ്ധനഗ്നയായും മത്സ്യ കന്യകയുടെ വേഷത്തിലും ആന്‍ഡ്രിയ ഫോട്ടോഷൂട്ടില്‍ എത്തുന്നുണ്ട്. ആന്‍ഡ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ആരാധകരില്‍ നിന്ന് സമ്മിശ്രപ്രതികരണം ഉണ്ടായത്.

സുന്ദര്‍ രാമുവാണ് ആന്‍ഡ്രിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായ ആന്‍ഡ്രിയ ആരാധകരുടെ ഇഷ്‌ടതാരമാണ്. ധനുഷ് നായകനായ ‘വട ചെന്നൈ’യിലെ പ്രകടനത്തോടെ താരത്തിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു.

Loading...