നാടൻ പെണ്ണായി മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു യുവനടിയാണ് അനു സിത്താര .2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. രാമന്റെ ഏദന്‍തോട്ടത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അനു ഇപ്പോൾ ഏറ്റവും പുതുതായി ശുഭരാത്രി എന്ന ചിത്രത്തിൽ ദിലീപിൻറെ നായികയായാണ് അഭിനിയിച്ചിരിക്കുന്നത് .

വിവാദങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിത്താര പറയുന്നു. ‘ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ‘ എന്നാണു വിമര്‍ശകര്‍ക്ക് മറുപടിയായി അനു പറയുന്നത്.

Loading...