വമ്പന്‍ പദ്ധതികളുമായി സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ അരാംകോ. ലോകത്തിലെ തന്നെ നാലാം സ്ഥാനത്തുള്ള കെമിക്കന്‍ കമ്പനിയെയാണ് അരാംകോ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. നിരവധി കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണ് വിവരം. കമ്പനി വാങ്ങലുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതായി അരാകോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

പെട്രോകെമിക്കല്‍ മേക്കേര്‍സായ സാബികിന്റെ (SABIC) തന്ത്രപ്രദാനമായ ഷെയറുകള്‍ വാങ്ങാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതെത്രയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

സാബിക്കിന്റെ 70 ശതമാനവും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലാണ്. ഇതിന്റെ വിപണിമൂല്യം 385.2 ബില്ല്യണ്‍ സൗദി റിയാല്‍ വരുമെന്നാണ് കണക്ക്.

Loading...