വില്ലത്തി വേഷങ്ങളിലൂടെ മലയാള സീരിയൽ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് അര്‍ച്ചന സുശീലന്‍. പകുതി മലയാളിയും പകുതി നേപ്പാളിയുമായ താരം ഇപ്പോള്‍ തന്റെ ചില സൗഹൃദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് .

സിനിമ സീരിയല്‍ മേഖലയില്‍ തിളങ്ങി നിന്നപ്പോള്‍ തനിക്ക് നല്ലതും മോശവുമായ ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു എന്നും പലതും തനിക്ക് വേദനയായി മാറിയെന്നും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥി കൂടിയായിരുന്ന അര്‍ച്ചന പറയുന്നു. താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് അര്‍ച്ചന പറയുന്നതിങ്ങനെ… ‘ തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ പലപ്പോഴും തിരികെ ലഭിച്ചത് മോശം അനുഭവങ്ങളായിരുന്നു.’ അര്‍ച്ചന പറയുന്നു.

വിശ്വാസം ആണല്ലോ പ്രധാനം. അത് പലപ്പോഴും ഇല്ലാതാകും. പക്ഷെ വളരെ വൈകിയാണ് ഞാനത് മനസ്സിലാക്കിയത്. അതിനാല്‍ തന്നെ ഇപ്പോള്‍ എനിക്ക് വ്യക്തമായറിയാം ആരൊക്കെയാണ് നല്ല സുഹൃത്തുക്കളെന്ന്. ആ നല്ല സുഹൃത്തുക്കളില്‍ ഞാന്‍ തൃപ്തയാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തനിക്ക് പറ്റിയ പാളിച്ചകള്‍ തുറന്നു പറഞ്ഞത്.

Loading...