തിരുവനതപുരം നഗരത്തിലെ അറിയപെടുന്ന ബില്‍ഡര്‍മാരായിരുന്ന സാംസൻ ആൻഡ് സൺസ് എന്ന കമ്പനിയുടെ മുട്ടടയിലെ ഓഫീസില്‍ മിക്കപ്പോഴും ധന്യ മേരി വര്‍ഗീസ്‌ ഉണ്ടാകും .കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ധന്യയായിരുന്നു .കേരളത്തിലെ സമ്പന്ന കുടുംബങ്ങളിലുള്ള എല്ലാ വിലകൂടിയ കാറുകളും സാംസന്‍റെ കുടുംബത്തിലുമുണ്ട്.കോടീശ്വരന്‍മാരെ ഫോണിലും അല്ലാതെയും വിളിച്ച് ബിസിനസ് പിടിക്കും.ഇത് മാര്‍ക്കറിംഗ് വിഭാഗം നോക്കുന്ന ധന്യയുടെ ജോലിയാണ് .  ഒരു സിനിമാ നടി വിളിക്കുമ്പോള്‍ എങ്ങനെയാണ് ഫ്‌ലാറ്റ് വാങ്ങാതിരിക്കുക എന്ന ബിസിനസ് ട്രിക്കായിരുന്നു ഇതിനു പിന്നിൽ. ഉപഭോക്താവ്  എത്തുമ്പോള്‍ ധന്യ ആകും കാര്യങ്ങള്‍ സംസാരിക്കുക .പിന്നെ എങ്ങനെ പറ്റില്ല എന്ന് പറയും . പുറകെ സിനിമാ നടനായ ഭര്‍ത്താവിനെ കൂടി കാണുമ്പോള്‍ ഫ്ലാറ്റ് വാങ്ങാതെ ഇരിക്കുന്നത് മോശം എന്നാകും വരുന്നവര്‍ കരുതുക .ഇതാണ് ഇവരുടെ തന്ത്രം .അങ്ങനെയാണ് ധാരാളം നിരപരാധികള്‍ സാംസണില്‍ പണം നല്‍കി കുടുങ്ങിയത്.

സാംസൻ ആൻഡ് സൺസ് എന്ന കമ്പനിയുടെ  ഉടമയായ ജേക്കബ് സാംസണിന്‍റെ മകന്‍ ജോണ്‍ ജേക്കബ്‌ നടിയായ ധന്യ മേരി വര്‍ഗീസിനെ പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് ഇവരുടെ തകര്‍ച്ച ആരംഭിച്ചത് എന്നാണ് കിംവദന്തി. എന്നാല്‍ ഭർത്താവിന്റെയും കുടുംബത്തിന്റെയും ബിസിനസിൽ പങ്കാളയായതോടെയാണ് തട്ടിപ്പ് കേസ് വന്നപ്പോൾ അതിന്റെ ഉത്തരവാദിത്തം ധന്യാമേരി വർഗ്ഗീസിന്റെ തലയിൽ എത്തിയത്. നടിയുടെ പ്രശസ്തി ഉപയോഗിച്ച് ആളുകളെ ക്യാൻവാസ് ചെയ്തതിന്റെ ദുരന്തം. ഭർത്താവിന്റെ റിയൽ എസ്‌റ്റേറ്റ് ബിസിനിസിൽ വിശ്വാസമർപ്പിച്ച് മാർക്കറ്റിങ് വിഭാഗത്തിന്റെ ചുമതലക്കാരിയായതാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ നടി ധന്യ മേരി വർഗീസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത് നാഗർ കോവിലിൽ നിന്നാണ്.സിനിമാ നടിയെ കാണിച്ചുള്ള ബിസിനസ് മുതലെടുപ്പ് തന്നെയായിരുന്നു ധന്യയെ ജോൺ ജേക്കബിനു വിവാഹം ചെയ്തു നൽകിയതിലൂടെ പിതാവ് ജേക്കബ് സാംസണിന്‍റെ ലക്ഷ്യമിട്ടത്.വിവാഹ ശേഷം അടിപൊളി ജീവിതമായിരുന്നു ധന്യയുടേയും ജോണിന്റേയും.ണ്‍ ജേക്കബിനും ധന്യക്കും ലക്ഷങ്ങളാണ് പ്രതിമാസ ചെലവ്. മുന്തിയ ഇനം കാറുകളും വിലകൂടിയ വസ്ത്രങ്ങളും മാത്രമേ ഇരുവരും അണിയു. ഇതിനുള്ള വരുമാനം ജോലിയിൽ നിന്നും ലഭിക്കുന്നുമില്ല.ജോണിന്‍റെ ഏക സഹോദരന് ചെലവിനു 25,000 രൂപ പ്രതിദിനം വേണമത്രേ. അദ്ദേഹം ഓഫീസിലെത്തുന്നത് നാലുബോഡി ഗാര്‍ഡുകള്‍ക്കൊപ്പമാണ്.
തട്ടിപ്പിലൂടെ കിട്ടിയ കാശ് എന്ത് ചെയ്‌തെന്നു പോലും ധന്യയ്ക്ക് അറിയില്ലെന്നാണ് നടിയുടെ കുടുംബം പറയുന്നത്. പക്ഷേ ആളുകളെ കച്ചവടത്തിലേക്ക് ആകർഷിക്കാൻ ധന്യ ശ്രമിച്ചിരുന്നു. എല്ലാം ശരിയായ ദിശയിലാണെന്ന ഭർത്യ വീട്ടുകാരുടെ വാക്ക് വിശ്വസിച്ചതാണ് ഇതിന് കാരണം. കൂടുതൽ ആളുകളെ ആകർഷിക്കാനായി പേരിന് വേണ്ടി എറ്റെടുത്ത ഉത്തരവാദിത്തമായിരുന്നു മാർക്കറ്റിങ് വിഭാഗം ഡയറക്ടറെന്നത്. ബാക്കിയൊന്നും ധന്യയ്ക്ക് അറിയില്ലായിരുന്നുവെന്ന് സിനിമാ രംഗത്തെ സുഹൃത്തുക്കളും പറയുന്നു. ഭർത്താവിനേയും അമ്മായി അച്ഛനേയും വിശ്വസിച്ചത് മാത്രമാണ് നടിക്ക് പറ്റിയ അബന്ധമെന്നാണ് ഇവരുടെ വിശദീകരണം. പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ജേക്കബ് സാംസൺ, മക്കളായ ജോൺ, സാം എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഡയറക്ടർമാർ. സെയിൽസ് വിഭാഗം മേധാവി ധന്യയും.

പിആർഡിയിൽ വെറുമൊരു ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജേക്കബ് സാംസണിന് എങ്ങനെയാണ് റിയൽ എസ്റ്റേറ്റിലേക്ക് ഇറങ്ങാനായതെന്ന് ആർക്കും ഒരു പിടിത്തവുമില്ല. പത്രങ്ങളിലും മറ്റും ലക്ഷങ്ങളുടെ പരസ്യം നൽകിയാണ് ബ്രാൻഡ് ഉണ്ടാക്കിയെടുത്തത്. ഇതിനുള്ള ആസ്തി ജേക്കബിന് ഉണ്ടെന്ന് വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. മക്കളിൽ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോൺ, ധന്യാമേരീ വർഗ്ഗീസിനെ വിവാഹം ചെയ്തതോടെ കമ്പനിയുടെ പേരും പെരുമയും കൂടി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ആർഭാട പൂർവ്വം വിവാഹം നടത്തി സാംസൺ ആൻഡ് സൺ ബിൽഡേഴ്‌സ് കമ്പനിയുടെ പൊതുജന ശ്രദ്ധയും കൂട്ടി. ഇതിന് ശേഷമായിരുന്നു. സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അറിഞ്ഞോ അറിയാതെയോ നടി ചതിയിൽപ്പെട്ടു. ഇതെല്ലാം ബോധപൂർവ്വം ജേക്കബ് സാംസൺ ഉണ്ടാക്കിയതാണെന്ന വാദവും ഇപ്പോൾ സജീവമാണ്.

Loading...