ഐ.പി.എസ് ഉദ്യോഗസ്ഥയെന്ന വ്യാജേന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് വിവാഹം കഴിക്കുകയും ജോലി വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതി കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ ആഷിത (24)യുടെ കള്ളത്തരങ്ങള്‍ കേട്ട് ഞെട്ടിയത് പോലിസ്.പാലക്കാട് വീട് വാടകയ്‌ക്കെടുത്തു വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്നു പ്രചരിപ്പിച്ച് താമസിക്കുകയായിരുന്നു. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ഇതിനിടയില്‍  അയല്‍വാസിയുടെ മകനെ ഡ്രൈവറും പി.എയുമായി നിയമിച്ചു. പരിശോധനകള്‍ക്കിടയില്‍ ചെക്ക്‌പോസ്റ്റുകള്‍ക്ക് അകലെ വാഹനം നിര്‍ത്തിയ ശേഷം ഫയലുകളുമായി ഓഫീസില്‍ കയറി മണിക്കൂറുകള്‍ക്കുശേഷം തിരിച്ചുവരുകയായിരുന്നു പതിവ്. വീട്ടുടമയേയും പരിസരവാസികളേയും ഓട്ടോറിക്ഷ െ്രെഡവര്‍മാരെയുമൊക്കെ ഇവര്‍ ഐ.പി.എസ് ഓഫീസറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

അഷിത ശമ്പളം ലഭിക്കുമ്പോള്‍ തിരികെ കൊടുക്കാമെന്നു പറഞ്ഞ് അയല്‍വാസിയുടെ മകനില്‍നിന്ന് മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നു. 57,000 രൂപ ശമ്പളമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഓട്ടോ െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 10ന് തലയാഴം സ്വദേശിയും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ അഖില്‍.കെ.മനോഹറുമായി ഇവരുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സില്‍ ഇവരുടെ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂര്‍ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
യുവാവിന് നല്‍കാനുള്ള പണം തിരിച്ചു നല്‍കാന്‍ ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മാതാപിതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഇവരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. യുവതിയുടെ പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലത്തൂരുകാരനു പുറമെ നിരവധി പേരില്‍ നിന്ന് ഇവര്‍ ജോലി വാഗ്ദാനം നല്‍കി പണം കബളിപ്പിച്ചു വാങ്ങിയ ശേഷം ചിലരുമായി സല്ലപിച്ചു നടന്നിരുന്നതിനാല്‍ പണം നഷ്ടപ്പെട്ട കാര്യം ഇവര്‍ മൂടി വെയ്ക്കുകയാണെന്ന് പറയപ്പെടുന്നു. എസ്.ഐ എം സാഹിലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


 

 
Loading...