ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ബോക്സിങ് ഡേ ടെസ്റ്റിൽ ഓസീസിനെ 137 റൺസിന് തറപറ്റിച്ച് ഇന്ത്യ വിജയം സ്വന്തമാക്കി. 37 വർഷങ്ങൾക്ക് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ടെസ്റ്റ് മൽസരം ജയിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 261 റൺ‌സിന് എല്ലാവരും പുറത്തായി. രണ്ടു ഇന്നിങ്സുകളിലുമായി ഓസീസിന്റെ 9 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്പി. ജയത്തോടെ 4 മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1 നു മുന്നിലായി.

സ്കോർ:

ഇന്ത്യ– ഏഴു വിക്കറ്റിന് 443 ഡിക്ല, എട്ടിന്

106 ഡിക്ല; ഓസീസ് 151, 261

അതിവേഗം

രണ്ടാം ഇന്നിങ്സിൽ അതിവേഗം നാനൂറിനടുത്ത് ലീഡ് നേടുക എന്ന തന്ത്രം ഇന്ത്യൻ മധ്യനിര ഇന്നലെ അതിവേഗം നടപ്പാക്കി. സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ ഋഷഭ് പന്തും (43 പന്തിൽ 33) വീണതിനു ശേഷം ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിക്കാൻ കോഹ്‌ലി സിഗ്നൽ നൽകി. 6 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് ഇന്നലെ ബോളിങ്ങിലും തിളങ്ങി.

ഉജ്വല ലെങ്തിൽ പന്തെറിഞ്ഞ ഇന്ത്യൻ പേസർമാർക്കൊപ്പം രവീന്ദ്ര ജഡേജയും കളം നിറഞ്ഞതോടെ രണ്ടാം ഇന്നിങ്സിലും ഓസീസ് ബാറ്റ്സ്മാൻമാർക്കു കാര്യമായ റോൾ ഉണ്ടായില്ല. ‍ജഡേജ മൂന്നും, ബുമ്ര, ഷമി എന്നിവർ 2 വീതം വിക്കറ്റും വീഴ്ത്തിയതോടെ ഓസീസ് 7 വിക്കറ്റിനു 176 റൺസ് എന്ന നിലയിൽ തോൽവി ഉറപ്പിച്ചിടത്തുനിന്നാണ് കമ്മിൻസിന്റെ രംഗപ്രവേശം.

8–ാം വിക്കറ്റിൽ സ്റ്റാർക്കുമൊത്ത് 39 റൺസും 9–ാം വിക്കറ്റിൽ ലയണുമൊത്ത് 43 റൺസും ചേർത്ത കമ്മിൻസിന്റെ പോരാട്ടവീര്യം ഓസീസ് ഇന്നിങ്സിനെ അഞ്ചാം ദിവസത്തേക്കു നീട്ടിയെടുത്തു.

സ്കോർബോർഡ്

ഇന്ത്യ ഒന്നാം ഇന്നിങ്സ്:

ഏഴു വിക്കറ്റിന് 443 ഡിക്ല.

രണ്ടാം ഇന്നിങ്സ്: വിഹാരി സി ഖവാജ ബി കമ്മിൻസ്– 13, മായങ്ക് ബി കമ്മിൻസ്– 42, പൂജാര സി ഹാരിസ് ബി കമ്മിൻസ്– 0, കോഹ്‌ലി സി ഹാരിസ് ബി കമ്മിൻസ്– 0, രഹാനെ സി പെയ്ൻ ബി കമ്മിൻസ്– 1, രോഹിത് സി മാർഷ് ബി ഹെയ്സൽവുഡ്– 5, പന്ത് സി പെയ്ൻ ബി ഹെയ്സൽവുഡ്– 33, ജഡേജ സി ഖവാജ ബി കമ്മിൻസ്– 5, ഷമി നോട്ടൗട്ട്– 0

എക്സ്ട്രാസ്– 7, ആകെ 37.3 ഓവറിൽ 8 വിക്കറ്റിന് 106 ഡിക്ലയേഡ്.

വിക്കറ്റുവീഴ്ച : 1-28, 2-28, 3-28, 4-32, 5-44, 6-83, 7-100, 8-106

ബോളിങ്: സ്റ്റാർക്ക് 3–1–11–0, ഹെയ്സൽവുഡ് 10.3–3–22–2, ലയൺ 13–1–40–0, കമ്മിൻസ് 11–3–27–6

ഓസീസ് ഒന്നാം ഇന്നിങ്സ്: 151.

രണ്ടാം ഇന്നിങ്സ്: ഹാരിസ് സി മായങ്ക് ബി ജഡേജ– 13, ഫിഞ്ച് സി കോഹ്‌ലി ബി ബുമ്ര– 3, ഖവാജ എൽബി ബി ഷമി– 33, മാർഷ് എൽബി ബി ബുമ്ര– 44, ഹെഡ് ബി ഇഷാന്ത്– 34, മിച്ചൽ മാർഷ് സി കോഹ്‌ലി ബി ജഡേജ– 10, പെയ്ൻ സി പന്ത് ബി ജഡേജ– 26, കമ്മിൻസ് നോട്ടൗട്ട്– 61, സ്റ്റാർക്ക് ബി ഷമി– 18ലയൺ നോട്ടൗട്ട്– 6, എക്സ്ട്രാസ്– 10, ആകെ 85 ഓവറിൽ 8 വിക്കറ്റിന് 258.

വിക്കറ്റുവീഴ്ച : 1-6, 2-33, 3-63, 4-114, 5-135, 6-157, 7-176, 8-215

ബോളിങ്: ഇഷാന്ത് 12–0–37–1, ബുമ്ര 17–1–53–2, ജഡേജ 32–6–82–3, ഷമി 21–2–71–3, വിഹാരി 3–1–7–0.

Loading...