പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് വിമാനയാത്രയ്ക്കിടെ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു അര്‍ണവ്. ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എസ് ആര്‍ 500ലായിരുന്നു അര്‍ണവിന്റെയും മാതാപിതാക്കളുടെയും യാത്ര. അനില്‍ വര്‍മ എന്നാണ് അര്‍ണവിന്റെ പിതാവിന്റെ പേര്.

Loading...