വജാത ശിശുക്കൾക്ക് ആദ്യത്തെ ആറുമാസം വരെ മുലപ്പാൽ മാത്രമേ കൊടുക്കാവൂ. കുട്ടികളിലെ ദഹനം സുഗമമാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് . എന്നാൽ അതിനുശേഷമുള്ള മാസങ്ങളിൽ പശുവിൻ പാൽ വെള്ളം ചേർത്തു നേർപ്പിച്ച് കൽക്കണ്ടം ചേർത്തു തിളപ്പിച്ചാറ്റി കൊടുക്കാം. അതുപോലെ പലതരം കുറുക്കുകളും ഉണ്ടാക്കി നൽകാം . കുന്നംകദളി കായപ്പൊടി ,അരി, മണിപയർ, ചെറുപയർ, ഉഴുന്ന്, റാഗി അണ്ടിപ്പരിപ്പ്, നേന്ത്രപ്പഴം, എന്നിവ കൊണ്ടു കുറുക്കുണ്ടാക്കാം.

കുന്നംകദളി കായപ്പൊടി കുറുക്കാണ് നൽകുന്നതെങ്കിൽ കായ നല്ലതുപോലെ കഴുകി നേരിയ കഷണങ്ങളാക്കി വെയിലത്ത് വച്ച് ഉണക്കി എടുക്കണം പിന്നീട് അത് മിക്സിയിലോ മറ്റോ ഇട്ട് പൊടിച്ചെടുക്കാം . ഇത് അൽപ്പം വെള്ളത്തിൽ ആവശ്യത്തിന് കൽക്കണ്ടപ്പൊടി ചേർത്ത് ചൂടാക്കി കുറുക്കി എടുക്കാം .

ഇനി അരി കുറുക്കാണു നൽകുന്നതെങ്കിൽ, അരി വറുത്തു പൊടിച്ചത് മൂന്നു വേവിച്ച്, ആവശ്യത്തിന് അൽപ്പം പാലും നെയ്യും കൽക്കണ്ടപ്പൊടിയും ചേര്‍ത്തു ചൂടാക്കി കുറുക്കാം. ഈ രീതിയിൽ ഏതു കുറുക്കും ഉണ്ടാക്കാം. എന്നാൽ നേന്ത്രപ്പഴം കുറുക്ക് ആക്കുകയാണെങ്കിൽ അതിലെ കറുത്ത മണികൾ കളയണം. പഴവർഗങ്ങൾ കൊണ്ടു കുറുക്ക് ഉണ്ടാക്കുകയാണെങ്കിൽ അവ മുറിച്ച് കഷണങ്ങളാക്കിയ ശേഷം വേവിച്ച് ഉടയ്ക്കണം. ഒരു ദിവസം അഞ്ചോ ആറോ തവണയായി നൽകുന്നത് കുഞ്ഞിൻറെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്.

കുറുക്കുകൾ നൽകേണ്ട രീതി ഇങ്ങനെ ..

മലർത്തിക്കിടത്തി തലഭാഗം പൊക്കി വച്ച ശേഷം കുറച്ച് സ്പൂൺ ഉപയോഗിച്ച് വായിൽ വച്ചു കൊടുക്കാം. അതിനുശേഷം തിളപ്പിച്ചാറിയ വെള്ളം കൂടി നൽകണം. ഇത് കുറുക്ക് ശരിക്കിറങ്ങിപ്പോകാൻ സഹായിക്കുന്നു .

Loading...