കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി വീണ്ടും ഞെട്ടിക്കുന്ന മൊഴിയുമായി രംഗത്ത് . ചെറുപ്പം മുതല്‍ത്തന്നെ മരണങ്ങള്‍ കാണുന്നത് ഒരു ലഹരിയായിരുന്നു വെന്ന് ജോളിയുടെ . ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നെന്നും ജോളി പറഞ്ഞു. മാത്രമല്ല. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു.

ഷാജുവിന്റെ മകളെ കൊന്ന അന്നു തന്നെ സിലിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടത

Loading...