മനാമ: ബഹ്റൈനില്‍നിന്നു അവധിക്കു നാട്ടില്‍ പോയ ശേഷം റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി തീര്‍ന്ന് നാട്ടില്‍ കുടുങ്ങിപ്പോയവര്‍ക്ക് ബഹറിനില്‍ തിരിച്ചുവരാന്‍ തടസ്സങ്ങളൊന്നുമില്ലെന്നു ലേബര്‍ മാര്‍ക്കറ്റു റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഔസാമാ അല്‍ അബ്സി പറഞ്ഞു. 

ഇവരുടെ റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി തീര്‍ന്നെങ്കില്‍ അവ പുതുക്കിനല്‍കാനുള്ള നടപടിയെടുക്കും. ഇവരുടെ സ്‌പോണ്‍സര്‍ വിസ പുതുക്കാനായി അപേക്ഷ നല്‍കിയാല്‍ മതിയാവും. പിന്നീട് ഇതുമായി ബന്ധപെട്ട രേഖകള്‍ അപേക്ഷകന് നല്‍കും. 

അത് കാണിച്ചു നാട്ടില്‍നിന്നു ബഹ്‌റൈനിലേക്കു ഫ്‌ലൈറ്റില്‍ യാത്ര ചെയ്യാനുള്ള അനുമതിയുണ്ടാവും. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇത്തരത്തില്‍ വിസ കാലാവധി തീര്‍ന്നതിനാല്‍ കുടുങ്ങിപോയിട്ടുണ്ട്. ഇക്കാര്യത്തില്‍ എടുക്കേണ്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹത്തെ പറഞ്ഞു.

അതേസമയം, കാലാവധി തീര്‍ന്ന എല്ലാ റെസിഡന്‍സ് പെര്‍മിറ്റും യാതൊരു ഫീസും ഈടാക്കാതെ ഈ വര്‍ഷാവസാനം വരെ പുതുക്കി നല്‍കുമെന്ന് ബഹ്റൈന്‍ നാഷണാലിറ്റി, റെസിഡന്‍സ് ആന്‍ഡ് പാസ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശക വിസ മൂന്നു മാസത്തേക്കും കൂടി കാലാവധി നീട്ടി നല്‍കും.

Loading...