ഉപയോ​ഗിക്കാത്ത അക്കൗണ്ടുകൾ ഉണ്ടെങ്കിൽ വേ​ഗം ക്ലോസ് ചെയ്തോളൂ.. ഇല്ലെങ്കിൽ ബാങ്കുകൾ നിങ്ങൾക്ക് മുട്ടൻ പണി തരും.പല‍ർക്കും ജോലി മാറുന്നതിനൊപ്പം സാലറി അക്കൗണ്ടുകളും മാറേണ്ടി വരും. ഇങ്ങനെ മാറുമ്പോൾ പഴയ അക്കൗണ്ട് ക്ലോസ് ചെയ്യുക. അല്ലെങ്കിൽ സീറോ ബാലൻസ് അക്കൗണ്ടായിരുന്ന നിങ്ങളുടെ സാലറി അക്കൗണ്ട് മൂന്നു മുതൽ ആറ് മാസത്തിന് ശേഷം സേവിംഗ്സ് അക്കൗണ്ട് ആയി മാറും. ഇത്തരത്തിൽ സാലറി അക്കൗണ്ടായാൽ മിനിമം ബാലൻസും നിലനി‍ർത്തേണ്ടി വരും.

മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്ത പക്ഷം നിങ്ങൾ അനാവശ്യമായി ഫീസ് നൽകേണ്ടി വരും. ഇത് പണ നഷ്ട്ടം മാത്രമല്ല മറ്റ് ബാങ്ക് ഇടപാടുകളെയും ബാധിക്കും.പഴയ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കുകയോ പണമിടപാടുകൾ നടത്താതിരിക്കുകയോ ചെയ്താൽ പിന്നീട് പല സേവനങ്ങളും നിങ്ങൾക്ക് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. അതായത് പുതിയ വായ്പകൾക്കോ മറ്റേതെങ്കിലും സേവനങ്ങൾക്കോ ‌നിങ്ങൾ പഴയ ബാങ്കുകളെ സമീപിച്ചാൽ ബാങ്കുകൾ അപേക്ഷ നിരസിച്ചേക്കാം.നിങ്ങൾ അക്കൗണ്ട് ദീർഘകാലത്തേക്ക് ഉപയോ​ഗിക്കാതിരുന്ന നിഷേധിക്കപ്പെടുന്ന ചില ബാങ്ക് സേവനങ്ങൾ താഴെ പറയുന്നവയാണ്. ചെക്ക് ബുക്ക് ഇൻറർനെറ്റ് ബാങ്കിംഗ് നിങ്ങളുടെ വിലാസത്തിലോ ഫോൺ നമ്പറിലോ മാറ്റം വരുത്തുക ഡെബിറ്റ് കാർഡിന്റെ പ്രശ്നങ്ങൾ.

ഉപയോ​ഗിക്കാത്ത ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരേ സമയം നിർത്തലാക്കും. ഇത് അക്കൗണ്ട് ഉടമകൾക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ വിലാസം, മൊബൈൽ നമ്പർ, നിങ്ങളുടെ ഇ മെയിൽ വിലാസം എന്നിവ എല്ലാ ബാങ്ക് അക്കൗണ്ടുകളിലും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ഇത് നിങ്ങളുടെ അക്കൗണ്ടിനെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും.

Loading...