സ്വന്തം ബ്രാഞ്ചില്‍ നിന്ന് സ്വന്തം അക്കൌണ്ടിലേക്ക് പണം ഇടുന്നതിന് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. എസ്.ബി.ഐയും ഫെഡറല്‍ ബാങ്കുമാണ് മുന്നറിയിപ്പില്ലാതെ ഇടപാടുകാരെ പിഴിയുന്നത്.സീറോ ബാലന്‍സ് അക്കൌണ്ട് ഉള്ളവരോട് 1000 രൂപയില്‍ കുറയാത്ത പണം മിനിമം മന്ത്‌ലി ആവറേജ് ബാലന്‍സായി നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിച്ച് എസ്ബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.

ഒരു മാസത്തില്‍ മൂന്ന് തവണ ബാങ്ക് വഴി അക്കൌണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് ഒന്നും ഈടാക്കുന്നില്ല. പക്ഷെ നാലാമതും ഇടപാടുകാരന്‍ സ്വന്തം അക്കൌണ്ടിലേക്ക് അക്കൌണ്ട് തുറന്ന അതേ ബ്രാഞ്ചില്‍ നിന്ന് പണം നിക്ഷേപിച്ചാല്‍ 57 രൂപ 50 പൈസ എസ്ബിഐ ഈടാക്കും.

Loading...