ലോകത്തെ പലരാജ്യങ്ങളിലും അത്യാഡംബര കാറുകളോട് കിടപിടിക്കുന്ന വാഹനങ്ങളാണ് പോലീസ് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലെ പോലീസുകാരുടെ ജീപ്പൊന്നും ഇതിന് മുന്നില്‍ ഒന്നുമല്ലെന്ന് തന്നെ പറയേണ്ടി വരും. ലോകത്തിലെ തന്നെ മികച്ച ഏഴ് പോലീസ് വാഹനങ്ങള്‍ പരിചയപ്പെടാം.,

1. Bugatti Veyron – ദുബായ്

ലോകത്ത് ഏറ്റവും മികച്ച പോലീസ് വാഹനം സ്വന്തമായിട്ടുള്ളത് ദുബായ് പോലീസിനാണ്. സേനയിലേക്ക് ബുഗാട്ടിവെയ്‌റോണ്‍ എത്തിയതോടെ ദുബായ് പോലീസിന്റെ ഇമേജ് തന്നെ മറ്റൊരു തലത്തിലെത്തുകയായിരുന്നു. 4 മില്ല്യണ് ഡോളറാണ് ഈ കാറിന്റ വില. മണിക്കൂറില്‍ 413 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനുമാകും.

2. Mercedes-Benz Brabus Rockte – ജെര്‍മനി

ലോകത്തിലെ തന്നെ മികച്ച കാര്‍ നിര്‍മ്മാതാക്കളുടെ ആസ്ഥാനമാണ് ജെര്‍മനി. ഇവിടെ പോലീസുപയോഗിക്കുന്ന ആഡംബരകാറിന്റെ വില 580,000 ഡോളറാണ്. മണിക്കൂറില്‍ 367 കിലോമീറ്ററാണ് ഇതിന്റെ സ്പീഡ്.

3. Vintage Porche- അബുദാബി

പോലീസ് വാഹനങ്ങളുട കാര്യത്തില്‍ വ്യത്യസ്തമായ സെലക്ഷനെന്നാണ് അബുദാബി പോലീസിനായി വിന്റേജ് പോര്‍ഷെ തെരഞ്ഞെടുത്തതിനെ പൊതുവെ അറിയപ്പെടുന്നത്. ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന പ്രസ്താവനയുമായാണ് അബുദാബി പോലീസ് വാഹനങ്ങളുടെ കൂട്ടത്തിലേക്ക് വിന്റേജ് കൊ്ണ്ടുവന്നത് തന്നെ.

4. Spyker C8 – നെതര്‍ലന്‍ഡ്‌സ്

വെള്ളയില്‍ ചുവപ്പും നീലയും വരകളുള്ള ഈ സൂപ്പര്‍ സ്പീഡ് കാര്‍ കണ്ടാല്‍ ആരുമൊന്ന് നോക്കി നിന്ന് പോകും. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ഈ കാറിന്റെ സ്പീഡ്. ലൈറ്റ് അലൂമിനിയം ക്വാളിറ്റിയോടെയാണ് സ്‌പൈക്കര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ‘പെര്‍ഫെക്ട് കാര്‍ ഫോര്‍ ചെയ്‌സ്’ എന്നും ഇത് അറിയപ്പെടുന്നുണ്ട്.

5. Lamborghini Gallardo – ഇറ്റലി

ലംബോര്‍ഗിനിക്ക് പ്രത്യേകമൊരു ആമുഖത്തിന്റെ ആവശ്യമില്ലല്ലോ., 248,000 ഡോളറാണ് ഈ കാറിന്റെ വില. ഇറ്റലിയെ കൂടാതെ സൗത്ത് ആഫ്രിക്കയിലും ലണ്ടണിലും പോലീസ് ഉപയോഗിക്കുന്നത് ലംബോര്‍ഗിനിയാണ്. മണിക്കൂറില്‍ 325 കിലോമീറ്ററാണ് ഇതിന്റെ വേഗത.

6. Porsche 911 Carrera – ഓസ്ട്രിയ

സ്പീഡിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന ഓസ്ട്രിയ പോലീസിന്റെ ഈ കാറിന് 95,000 ഡോളറാണ് വില.

7. Nissan Skyline R34 GT-R – ജപ്പാന്‍

2.6 ട്വിന്‍ ടര്‍ബോ എന്‍ജിനോട് കൂടിയ ഈ കാറിന്റെ വേഗത മണിക്കൂറില്‍ 315 കിലോമീറ്ററാണ്.

Loading...