ലൈഫ് ഇൻഷുറൻസിന്റെ കാര്യത്തിൽ ഏറ്റവും വിശ്വസനീയമായ ബ്രാൻഡാണ് എൽഐസി. എൽഐസിക്ക് ഒരുപാട് പോളിസികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇവയിൽ നിങ്ങൾക്ക് അനുയോ​ജ്യമായവ എങ്ങനെ തിരഞ്ഞെടുക്കാം? 2018ൽ മികച്ച ലാഭം നൽകുന്ന 5 പോളിസികൾ താഴെ പറയുന്നവയാണ്.

എൽഐസി ജീവൻ അക്ഷയ്

എൽഐസി ജീവൻ അക്ഷയ് പ്ലാനിൽ 30 മുതൽ 85 വയസ്സ് വരെയുള്ളവർക്ക് അം​ഗങ്ങളാകാവുന്നതാണ്. കുറഞ്ഞ പോളിസി തുക ഒരു ലക്ഷം രൂപയാണ്. ഈ തുക പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെയായി അടയ്ക്കാവുന്നതാണ്.

എൽഐസി ഇ – ടേം പ്ലാൻ

നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ഈ പ്ലാൻ ഉപയോ​ഗിക്കാവുന്നതാണ്. ഈ ടേം ഇൻഷുറൻസ് പ്ലാൻ ഓൺലൈൻ അപേക്ഷ വഴി മാത്രമേ ലഭ്യമാകൂ, ഏജന്റുമാർ ആവശ്യമില്ല. 18 മുതൽ 60 വയസ്സു വരെയുള്ളവർക്ക് പ്ലാനിൽ അം​ഗങ്ങളാകാം. 10 വർഷം മുതൽ 35 വർഷം വരെയാണ് പോളിസി കാലാവധി. വർഷത്തിൽ ഒരിയ്ക്കൽ മാത്രം പ്രീമിയം തുക അടച്ചാൽ മതി.

എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ

12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ളതാണ് ഈ പ്ലാൻ. 25 വർഷമാണ് പോളിസിയുടെ കാലാവധി. കൂടാതെ പോളിസിയിൽ നിന്ന് വായ്പയും ലഭിക്കുന്നതാണ്. ഒരു ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പോളിസി തുക.

എൽ.ഐ.സി. ജീവൻ ആനന്ദ് പ്ലാൻ

ഒരു ലക്ഷം രൂപയാണ് എൽ.ഐ.സി. ജീവൻ ആനന്ദ് പ്ലാനിന്റെയും കുറഞ്ഞ തുക. 18 മുതൽ 65 വയസ്സു വരെയുള്ളവർക്ക് അം​ഗങ്ങളാകാം. 5 മുതൽ 57 വർഷം വരെയാണ് പോളിസി കാലാവധി. വാർഷികം, അർദ്ധവാർഷികം, പ്രതിമാസം, എസ്എസ്എസ് മോഡ് എന്നിങ്ങനെ തുക അടയ്ക്കാവുന്നതാണ്. മൂന്ന് വർഷത്തിന് ശേഷം ലോണും ലഭിക്കുന്നതാണ്.

Loading...