അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറുവയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം വെളിപ്പെടുത്തി. ബിദിഷയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കുടുംബത്തിന്റെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ കുടുംബാംഗങ്ങള്‍ ഗുരുഗ്രാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Loading...