കൊച്ചി: പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) നിര്യാതയായി. കാൻസർബാധയെ തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു മരണം . സിദ്ധാർത്ഥ്, സൂര്യ എന്നിവരാണ് മക്കൾ .ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും. മഹാരാജാസ് കോളജിൽ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശേരിയിൽ നടക്കും.

Loading...