മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു പ്രാവശ്യം കരസ്ഥമാക്കിയ നടിയാണ് സംയുക്ത. താരം ഇടയ്ക്ക് പരസ്യത്തില്‍ അഭിനിയിച്ചപ്പോൾ വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ താരത്തിന് മകൻറെ കാര്യങ്ങൾ നോക്കി കുടുംബിനിയായ് ജീവിക്കാനാണ് ഇപ്പോൾ താല്പര്യമത്രേ .

രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം പറഞ്ഞത്.

ഈ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോന്‍. താനൊരിക്കലും സംയുക്തയെ ഫോഴ്‌സ് ചെയ്യാറില്ല. മാത്രമല്ല സംയുക്തയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ആരെങ്കിലും ഒരാള്‍ സമ്പാദിച്ചാല്‍ മതിയെന്ന തീരുമാനമാണ് ഞങ്ങള്‍ക്ക്. ബിജു ജോലിക്ക് പോയ്‌ക്കോളൂയെന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞത്. അവള്‍ക്ക് തിരികെ സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം.

അതില്‍ പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്നും ബിജു മേനോന്‍ പറയുന്നു. ഒരു അഭിമുഖത്തില്‍ അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജു മേനോന്‍. ഇതോടെ താരത്തിന്റെ പെട്ടന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ട എന്നാണ് വ്യക്തമാകുന്നത്.

Loading...